കാസര്‍കോട്: കുമ്പളയില്‍ അനധികൃത മണല്‍ കടത്തിനെതിരെ നടപടി ശക്തമാക്കി പൊലീസ്. പൊലീസിനെ വെല്ലുവിളിച്ച് മണല്‍ക്കടത്തിയ ടിപ്പര്‍ ലോറി കുമ്പള പൊലീസ് തടഞ്ഞു. ഇന്‍സ്‌പെക്ടര്‍ കെപി വിനോദ് കുമാര്‍, എസ്‌ഐ കെ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ബന്തിയോട് വച്ചു മണല്‍ കടത്ത് പിടികൂടിയത്. ഇച്ചിലംകോട് നിന്ന് കുമ്പള ഭാഗത്തേയ്ക്ക് ടിപ്പറില്‍ മണല്‍കടത്തുകയായിരുന്നു. ഡ്രൈവര്‍ മീഞ്ച സ്വദേശി പ്രേംനാഥി(39)നെ പൊലീസ് അറസ്റ്റുചെയ്തു. ലോറി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസവും രണ്ട് മണല്‍കടത്തിയ ലോറികള്‍ പൊലീസ് പിടികൂടിയിരുന്നു. കുമ്പള മേഖലയിലെ അനധികൃത മണല്‍ക്കടത്തിനെതിരെ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ് ഇപ്പോള്‍.
