-പി പി ചെറിയാന്‍
ഫ്‌ലാഗ്ലര്‍ കൗണ്ടി(ഫ്‌ലോറിഡ)-ഫ്‌ലാഗ്ലര്‍ കൗണ്ടിയില്‍ വിമാനം തകര്‍ന്നു പൈലറ്റ് മരിച്ചു. ഫ്‌ലാഗ്ലര്‍ കൗണ്ടിയിലെ ഒരു ഗ്രാമപ്രദേശത്ത് രാത്രിയില്‍ ഒരു വിമാനം തകര്‍ന്നതിനെത്തുടര്‍ന്ന് ശനിയാഴ്ച പൈലറ്റിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിമാനത്താവളവുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് വോളൂസിയ കൗണ്ടി ലൈനിന് സമീപം വിമാനാവശിഷ്ടം കണ്ടെത്തുകയായിരുന്നു. പൈലറ്റിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.