ദാവണഗരെ: ബേത്തൂര്‍ റോഡില്‍ ബേക്കറി ഷോപ്പില്‍ കയറി ഉടമയെ കുത്തിക്കൊന്നു. സിദ്ധേഷ് (40)ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രതിയായ മഞ്ജുനാഥിനെ പൊലീസ് അറസ്റ്റു ചെയ്തു. 115 രൂപയുടെ ഭക്ഷണസാധനങ്ങള്‍ വാങ്ങിയ ശേഷം പണം നല്‍കാതെ കടന്നു കളയാന്‍ ശ്രമിച്ചപ്പോള്‍ സിദ്ധേഷ് പണം ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ മഞ്ജുനാഥ കടയില്‍ ബ്രഡ് മുറിക്കാന്‍ ഉപയോഗിച്ചിരുന്ന കത്തിയെടുത്തു കുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം സ്ഥലത്തു നിന്നു ഓടിപ്പോകാന്‍ ശ്രമിച്ച മഞ്ജുനാഥിനെ സമീപത്തെ വ്യാപാരികളും മറ്റും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി പൊലീസില്‍ അറിയിക്കുകയായിരുന്നു.
