കാസര്‍കോട്: ഹമീദ് കൂട്ടായ്മ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കാസര്‍കോട് പുലിക്കുന്നിലെ ലൈബ്രറി ഹാളില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.കണ്‍വെന്‍ഷന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ഹമീദ് ചേരങ്കൈ അധ്യക്ഷനായി.
നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാഥിതിയായി. ട്രഷറര്‍ ഹമീദ് കോളിയടുക്കം സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി ഹമീദ് കുണിയ സംഘടനാ പ്രവര്‍ത്തന സംബന്ധമായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം എന്നിവരെ രക്ഷാധികാരി സി.എല്‍ ഹമീദ്, ജില്ലാ പ്രസിഡന്റ് ഹമീദ് ഉപ്പള എന്നിവര്‍ ആദരിച്ചു. ജില്ലയില്‍ ദേശീയ പാതയോരങ്ങളില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ, പൊതു സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് വിദ്യാര്‍ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും കടന്ന് പോകാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിന് ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കൂട്ടായ്മ ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് ചുള്ളിക്കര, ഹമീദ് മാന്യ, ഹമീദ് ചേരൂര്‍, എസ്. ഹമീദ് നായന്മാര്‍മൂല, ഹമീദ് നീല്‍കമല്‍, ഹമീദ് കടപ്പുറം സംസാരിച്ചു.
