പ്രായപൂര്‍ത്തിയാകാത്ത മകന്റെ കൈയബദ്ധം; 9 വര്‍ഷമായി മുങ്ങി നടക്കുകയായിരുന്ന കുപ്രസിദ്ധ ക്രിമിനല്‍ അറസ്റ്റില്‍

ബംഗ്‌ളൂരു: പ്രായപൂര്‍ത്തിയാകാത്ത മകനു കൈയബദ്ധം പറ്റിയതിനെ തുടര്‍ന്ന് 9 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന കുപ്രസിദ്ധ ക്രിമിനലിനെ പൊലീസ് അറസ്റ്റു ചെയ്തു. ദൊഡ്ഡക്കല്ല സാന്ദ്ര സ്വദേശിയായ മുഹമ്മദ് ഫാറൂഖ് എന്ന മോട്ടി (40)യെ ആണ് മഡിവാള പൊലീസ് അറസ്റ്റു ചെയ്തത്. ബൊമ്മനഹള്ളി, മഡിവാള, കോറമംഗല തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ആക്രമണം, കവര്‍ച്ച, കൊലപാതക ശ്രമം എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളുണ്ട്. 2016ല്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഒളിവില്‍ കഴിയുന്നതിനിടയില്‍ സിദ്ധാപൂര്‍ പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ റൗഡിയുടെ സഹോദരിയെ പ്രണയിച്ചു കല്യാണം കഴിച്ചു. യുവതി മറ്റൊരു സമുദായക്കാരിയായതിനാല്‍ സ്വന്തം കുടുംബക്കാര്‍ മുഹമ്മദ് ഫാറൂഖിനെ അടുപ്പിച്ചില്ല. ഇതിനിടയില്‍ ഫാറൂഖ് ഭാര്യയുമായി ഒരു ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തു താമസം തുടങ്ങി. ഇതിനിടയില്‍ ഒരു മകനും ഉണ്ടായി. സെക്കന്റ് ഹാന്റ് കാറുകള്‍ വില്‍ക്കുന്ന ബിസിനസ് നടത്തിവരുകയായിരുന്നു. ഫോണോ, സോഷ്യല്‍ മീഡിയകളോ ഉപയോഗിക്കാത്തതിനാല്‍ പ്രതിയെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. എന്നാല്‍ മാസങ്ങള്‍ക്കു മുമ്പ് കര്‍ണ്ണാടക വിധാന്‍ സൗധത്തിനു മുന്നില്‍ വച്ച് ഭാര്യയ്ക്കും മകനുമൊപ്പം ഒരു ഫോട്ടോയെടുത്തതാണ് മുഹമ്മദ് ഫാറൂഖിന് വിനയായത്. പ്രസ്തുത ഫോട്ടോ മകന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് പോസ്റ്റു ചെയ്തു. ഈ ഫോട്ടോ അപ്ലോഡ് ചെയ്ത അക്കൗണ്ട് അന്വേഷിച്ചാണ് പിടികിട്ടാപ്പുള്ളിയുടെ ഒളിത്താവളം കണ്ടെത്തി അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പോക്‌സോ കേസ്; പ്രതി വൈദികന്‍ പോള്‍ തട്ടുംപറമ്പിലിനെ പിടികൂടാന്‍ 3 സ്‌ക്വാഡുകള്‍ രൂപീകരിച്ചു, അന്വേഷണ സംഘം മുംബൈയില്‍, ഒളിവില്‍ പോകാന്‍ പണം നല്‍കി സഹായിച്ചവരെയും പ്രതികളാക്കും
ബന്തിയോട്ട് കണ്ടെത്തിയ അജ്ഞാത മൃതദേഹം; മരണപ്പെടുന്നതിന് മുമ്പ് മധ്യവയസ്‌കന്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യം ലഭിച്ചു, ആളെ അറിയുന്നവര്‍ കുമ്പള പൊലീസുമായി ബന്ധപ്പെടണമെന്ന് എസ്.എച്ച്.ഒ
കാഞ്ഞങ്ങാട്ടെ ടാങ്കർ ലോറി അപകടം; പടന്നക്കാട് ദേശീയപാത വഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചു, ദുരന്തം ഒഴിവാക്കുന്നതിന് കാര്യക്ഷമമായി പ്രവർത്തിച്ചവർക്ക് ജില്ലാ ഭരണകൂടത്തിന്റെ അഭിനന്ദനം

You cannot copy content of this page