സാക്ഷരതാ മിഷന്‍ ഓഫീസ് കെട്ടിടത്തിന്റെ പിറകുവശം മദ്യം സൂക്ഷിച്ചു; എക്‌സൈസ് സംഘം എത്തിയപ്പോള്‍ മദ്യം ഉപേക്ഷിച്ച് യുവാവ് സ്ഥലം വിട്ടു, നെല്ലിക്കുന്നില്‍ നിന്ന് അധികൃതര്‍ പിടികൂടിയത് 21 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം

കാസര്‍കോട്: നെല്ലിക്കുന്നിലെ സാക്ഷരതാ മിഷന്‍ ഓഫീസ് കെട്ടിടത്തിന് പിറകു വശം കര്‍ണാടക നിര്‍മിത മദ്യം വില്‍പനക്കായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. എക്‌സൈസ് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ മദ്യം ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് ഏഴരമണിയോടെയാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സികെവി സുരേഷും സംഘവും നെല്ലിക്കുന്നില്‍ പരിശോധനക്കെത്തിയത്. സാക്ഷരതാ മിഷന്‍ ഓഫീസ് കെട്ടിടത്തിന് പിറകു വശം 5 പ്ലാസ്റ്റിക് കവര്‍ കെട്ടുകളിലായി 21.6 ലിറ്റര്‍ മദ്യമാണ് സൂക്ഷിച്ചത്. എക്‌സൈസ് വരുന്നത് കണ്ട പ്രതി രാകേഷ് ഓടിരക്ഷപ്പെട്ടു. 180 മില്ലിയുടെ 120 ടെട്രാ പാക്കറ്റ് മദ്യമാണ് പ്ലാസ്റ്റിക് കവറില്‍ കണ്ടെത്തിയത്. പ്രതിക്കെതിരെ അബ്കാരി കേസെടുത്തു. തുടര്‍ നടപടികള്‍ക്കായി മദ്യം കാസര്‍കോട് എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജരാക്കി. എക്‌സൈസ് ഉദ്യോഗസ്ഥരായ കെ നൗഷാദ്, സി അജീഷ്, ഡ്രൈവര്‍ പി സജീഷ് എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page