കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. യുവാവ് മരിച്ചു. അട്ടമല കോളനിയിലെ കറുപ്പന്റെ മകന്‍ ബാലന്‍ (27)ആണ് കൊല്ലപ്പെട്ടത്. കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ബുധനാഴ്ച രാവിലെ തല ചതഞ്ഞരഞ്ഞ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് പൊലീസും വനംവകുപ്പു അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉണ്ടായ കാട്ടാന ആക്രമണത്തില്‍ മാനു (46)വെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇതു വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇടുക്കി, തിരുവനന്തപുരം ജില്ലകളിലാണ് മറ്റു രണ്ടു പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
