മംഗ്ളൂരു: ഭര്‍ത്താവിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നു സംശയിച്ച് യുവതി ജീവനൊടുക്കി. മണ്ട്യ, മദൂര്‍, കെസ്തൂരിയിലെ ഗിരീഷിന്റെ ഭാര്യ ദിവ്യ (27)യാണ് മരിച്ചത്. ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള ജിംനേഷ്യം സ്ഥാപനത്തിലാണ് ദിവ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവ്യ ജീവനൊടുക്കിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വീട്ടുകാരും ബന്ധുക്കളും ജിംനേഷ്യം സ്ഥാപനം അടിച്ചു തകര്‍ത്തു. രണ്ടു വര്‍ഷം മുമ്പാണ് ദിവ്യയും ഗിരീഷും തമ്മിലുള്ള വിവാഹം നടന്നത്. അടുത്തിടെയായി ഗിരീഷിനു മറ്റൊരു യുവതിയുമായി ബന്ധം ഉണ്ടെന്നും ഇതേ കുറിച്ച് ചോദിക്കുമ്പോഴൊക്കെ ദിവ്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.
ദിവ്യ ആത്മഹത്യ ചെയ്തതോടെ ഭര്‍ത്താവ് ഗിരീഷിനെ കാണാതായി. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
