കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. ഉളിയത്തടുക്ക, എസ്.പി നഗറിലെ ബിസ്മില്ലാ മന്‍സിലില്‍ എം.എച്ച് മൊയ്തീന്‍ എന്ന ചറുമുറി മൊയ്തീ(28)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി വിപിനും സംഘവും അറസ്റ്റു ചെയ്തത്. കഞ്ചാവ്, അടി, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി എട്ടോളും കേസുകളില്‍ പ്രതിയായ മൊയ്തീന്‍ ഇതു രണ്ടാം തവണയാണ് കാപ്പ പ്രകാരം അറസ്റ്റിലാകുന്നതെന്നു പൊലീസ് പറഞ്ഞു. എസ്‌ഐ അജീഷ്, സിപിഒ നിജിന്‍, രതീന്‍, പി.എസ് വിദ്യ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
