കാസര്‍കോട്: എംഎസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ വിദ്യാര്‍ത്ഥിയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തന ഫണ്ടുമായി ഈത്തപ്പഴം ചലഞ്ചിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കുമ്പള പഞ്ചായത്ത് തല ഉദ്ഘാടനം സയ്യിദ് ബദ്റുദ്ദീന്‍ തങ്ങള്‍ മാളിക എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് റാസിക് നഗറിന് നല്കി നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ബി എന്‍ മുഹമ്മദലി, എംഎസ്എഫ് ജില്ലാ സെക്രട്ടറി ജംഷീര്‍ മൊഗ്രാല്‍, ആശി ആരിക്കാടി, ശുഹൈദ് ചളിയങ്കോട്, ഹാഷിര്‍ കിളിറിയ നഗര്‍, സിനാന് കുമ്പോള്‍, ജാബിര്‍ അലി മൊഗ്രാല്‍, മുനാസ് ബംബ്രാണ പങ്കെടുത്തു.
