കാസര്‍കോട്: ഓട്ടോയില്‍ മദ്യം എത്തിച്ചു കൊടുക്കുന്നതിനിടയില്‍ വനിതാ ഓട്ടോ ഡ്രൈവറെ എക്‌സൈസ് അറസ്റ്റു ചെയ്തു. കുണ്ടംകുഴിയിലെ ഓട്ടോ ഡ്രൈവര്‍ നെടുമ്പയിലെ കെ ശ്രീകല (44)യെയാണ് ബന്തടുക്ക എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ ടി ജയരാജനും സംഘവും അറസ്റ്റു ചെയ്തത്. നിരവധി പരാതികള്‍ വന്നതിനെ തുടര്‍ന്നാണ് അറസ്റ്റു ചെയ്തതെന്നു അധികൃതര്‍ പറഞ്ഞു. നേരത്തെയും ശ്രീകലയ്‌ക്കെതിരെ സമാന പരാതികള്‍ ലഭിച്ചിരുന്നുവെന്നും അന്ന് താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി സുജിത്ത്, സി ഇ ഒ മാരായ കെ മഹേഷ്, ടി വി സജിത്ത്, ജസ്‌ന കെ ചന്ദ്രന്‍, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും ഉണ്ടായിരുന്നു.
