കാസര്‍കോട്: മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലെ അഷ്ടബന്ധ ബ്രഹ്‌മകലശോല്‍സവത്തിന്റെയും മൂഡപ്പ സേവയുടെയും ക്ഷണപത്രം വെള്ളിയാഴ്ച ക്ഷേത്ര സന്നിധിയില്‍ പ്രകാശനം ചെയ്തു. മാണില മഠാധിപതി മോഹന്‍ദാസ പരമഹംസ സ്വാമികള്‍, തന്ത്രി ദേരെബൈലു ഗുരുരാജ, എക്‌സികുട്ടീവ് ഓഫീസര്‍ ടി രാജേഷ്, ഡോ.ബിഎസ് റാവു, ജയദേവ ഖണ്ഡിഗെ, കെ സുമേഷ്, മഞ്ജുനാഥ കാമത്ത് തുടങ്ങിയവരും ഭക്തജനങ്ങളും പങ്കെടുത്തു. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 7 വരെയാണ് അഷ്ടബന്ധ ബ്രഹ്‌മകലശോല്‍സവവും മൂഡപ്പ സേവയും നടക്കുക.
