കാസര്‍കോട്ട് എ ടി എമ്മില്‍ നിറയ്ക്കാന്‍ ഏല്‍പ്പിച്ച 43,33,000 രൂപ തട്ടിയെടുത്തതായി പരാതി; ബള്ളൂര്‍, കയ്യാര്‍ സ്വദേശികള്‍ക്കെതിരെ കേസ്

കാസര്‍കോട്: എ ടി എമ്മില്‍ നിറയ്ക്കാന്‍ ഏല്‍പ്പിച്ച 43,33,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. സി എം എസ് ഇന്‍ഫോസിസ്റ്റ് ലിമിറ്റഡ് കമ്പനി ഓപ്പറേഷന്‍ ബ്രാഞ്ച് മാനേജരായ കോഴിക്കോട്, എരഞ്ഞിപ്പാലം സ്വദേശി ശ്രീജ്യോതിഷിന്റെ പരാതി പ്രകാരം മൊഗ്രാല്‍ പുത്തൂര്‍, ബള്ളൂരിലെ എടച്ചേരി ഹൗസില്‍ ശരത് കുമാര്‍ ഷെട്ടി (36), ഉപ്പള, കയ്യാറിലെ കെ ദിവാകരന്‍ (33) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവരും പരാതിക്കാരന്‍ മാനേജരായ കമ്പനിയിലെ എ ടി എം ക്യാഷ് ലോഡിംഗ് ജീവനക്കാരായിരുന്നു. 2024 ജനുവരി ഒന്നിനും ഡിസംബര്‍ 13നും ഇടയിലുള്ള സമയത്ത് എ ടി എമ്മില്‍ നിറയ്ക്കാന്‍ ഏല്‍പ്പിച്ചിരുന്ന 85,38,000 രൂപ ലോഡ് ചെയ്തില്ലെന്നു പരാതിയില്‍ പറഞ്ഞു. ഈ തുകയില്‍ നിന്നു 4205000 രൂപ കമ്പനിക്കു തിരിച്ചു നല്‍കിയെങ്കിലും ബാക്കി തുക നല്‍കിയില്ലെന്നും പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page