കാസര്‍കോട്: പത്താംക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ ബാബുവിന്റെയും ശോഭയുടെയും മകന്‍ നവനീത്(15) ആണ് മരിച്ചത്. നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയാണ്. വെള്ളിയാഴ്ച സ്‌കൂളില്‍ നടന്ന മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
