പയ്യന്നൂര്‍: സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. ചെറുപുഴ, ചെമ്പല്ലൂഞ്ഞിയിലെ ബി.സി സബീര്‍-എന്‍ താഹിറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷെസിന്‍ (16)ആണ് മരിച്ചത്. പെരിങ്ങോം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. സഹോദരന്മാര്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീണ ഷെസീനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചെറുപുഴ, എസ്‌ഐ രൂപയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. സഹോദരങ്ങള്‍: ഷഹീല്‍ (കയ്യൂര്‍,ഐടിഐ വിദ്യാര്‍ത്ഥി), അമീന്‍ (വയക്കര സ്‌കൂള്‍ വിദ്യാര്‍ത്ഥി).