മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പടന്ന സ്വദേശിയുമായ വികെപി ഹമീദലി ഹാജി അന്തരിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പടന്നയിലെ മത, സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന വികെപി ഹമീദലി ഹാജി(64) അന്തരിച്ചു. ബുധനാഴ്ച രാത്രി 11 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. പടന്ന മൈമ സ്‌കൂള്‍ ചെയര്‍മാന്‍, കാഞ്ഞങ്ങാട് ഐഡിയല്‍ സ്‌കൂള്‍ ചെയര്‍മാന്‍, പടന്ന ജമാ അത്ത് വൈസ് പ്രസിഡന്റ്, പയ്യന്നൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. മുസ്ലീം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ്, ജില്ല വൈസ് പ്രസിഡന്റ്, തൃക്കരിപ്പൂര്‍ മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍,
പടന്ന ജമാഅത്ത് മീലാദ് കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളിലും സ്ഥാനം വഹിച്ചിരുന്നു. ദീര്‍ഘകാലം കാഞ്ഞങ്ങാട് ഗസല്‍ റെഡിമെയ്ഡ്‌സ് നടത്തിയിരുന്നു. പരേതരായ കുന്നത്ത് മഹമൂദ് ഹാജിയുടെയും വി.കെ.പി സാറാബിയുടെയും മകനാണ്. ഭാര്യ: പി.കെ.സി. നാദിറ. മക്കള്‍: ഇര്‍ഷാദ്, ഇര്‍ഫാന്‍, ഇജാസ് (മൂന്നു പേരും ജിദ്ദ), ഇനാസ. മരുമക്കള്‍: വി.കെ.പി. റിയാസ് (ജിദ്ദ), സഫ, മര്‍വ (ഇരുവരും കണ്ണൂര്‍). സഹോദരങ്ങള്‍: വി.കെ.പി. ഇസ്മയില്‍ ഹാജി (ഫിഷ് കൗണ്ടി, വടക്കേക്കാട്) വി.കെ.പി.ഫത്താഹ് പ്പൈവുഡ് (വ്യാപാരി കണ്ണൂര്‍) വി.കെ.പി. റാഫി (സാറാ ഡിസൈനിംഗ് മംഗളൂരു), വി.കെ.പി. കുഞ്ഞാമി, വി.കെ.പി ഫാത്തിബി വി.കെ.പി റൈഹാനത്ത്. ഖബറടക്കം വൈകീട്ട് ഏഴിന് പടന്ന വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page