കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ ലഹരിവേട്ട. എക്‌സൈസും ഇന്റലിജന്‍സ് ബ്യൂറോയും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒന്‍പതു കിലോ കഞ്ചാവ് പിടികൂടി.
കണ്ണൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൊച്ചു കോശിയുടെ നേതൃത്വത്തില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പോളിത്തീന്‍ കവറില്‍ നിറച്ച കഞ്ചാവ് ഷോള്‍ഡര്‍ ബാഗില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ശൗചാലയത്തിനു സമീപത്താണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കടത്തുകാരന്‍ പൊലീസിനെ കണ്ട് രക്ഷപ്പെട്ടതായി സംശയിക്കുന്നു. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ക്കായി അന്വേഷണം തുടരുന്നു.
