കാസര്‍കോട്: കൊടക്കാട് ഗവ. വെല്‍ഫേയര്‍ യുപി സ്‌കൂളിലെ പിടിഎ, എസ് എം സി, എം പി ടി എ, സ്റ്റാഫ്, കുട്ടികള്‍ സംയുക്തമായി നടത്തിയ വിഷരഹിത പച്ചക്കറി കൃഷി വിളവെടുത്തു. സമൃദ്ധി ഉച്ചഭക്ഷണ പരിപോഷണ പരിപാടിയുടെ ഭാഗമായി വെള്ളരി, പയര്‍, മത്തന്‍, തക്കാളി, വെള്ളരിക്ക തുടങ്ങിയവയാണ് കൃഷിയിറക്കിയത്. കൂടാതെ ജൈവ നെല്‍കൃഷിയും ചെയ്തിട്ടുണ്ട്. വിളവെടുത്ത പച്ചക്കറികള്‍ ഇനി സ്‌കൂളിലെ ഉച്ച ഭക്ഷണത്തിന് വിഭവങ്ങള്‍ ആക്കും. വിളവെടുപ്പ് ഉദ്ഘാടനം പിലിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ കൃഷ്ണന്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് കെ ഷിമോദ് അധ്യക്ഷനായി. ചെറുവത്തൂര്‍ എ ഇ ഓ രമേശന്‍ പുന്നത്തിരിയന്‍, നൂണ്‍ മീല്‍ ഓഫീസര്‍ ഉഷ ദേവി എന്നിവര്‍ മുഖ്യതിഥികളായി. അഞ്ചാം വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ എം എ കൃഷ്ണന്‍, ദിലീപ്, അജിത പ്രസംഗിച്ചു. ഹെഡ് മാസ്റ്റര്‍ ജയദീപ് സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു. ചടങ്ങിന് ശേഷം പായസവിതരണം നടത്തി.
