കാസര്‍കോട്: എന്റോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് മരിച്ചു. എന്‍മകജെ പഞ്ചായത്തിലെ കാട്ടുകുക്കെ, പിലിങ്കല്ലുവിലെ പക്കീരനായിക്-യമുന ദമ്പതികളുടെ മകന്‍ ചേതന്‍ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കൈകാലുകള്‍ ശോഷിച്ച നിലയിലായിരുന്നു ചേതന്റെ ജനനം. ഹൃദയസംബന്ധമായ തകരാറുകളും ഉണ്ടായിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് വിധേയനായിരുന്നു ചേതന്‍. സഹോദരന്‍ താരാനാഥ്.
