കെഎസ്ആര്‍ടിസി ബസില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; കുറ്റിക്കോല്‍ സ്വദേശിയായ കണ്ടക്ടര്‍ അറസ്റ്റില്‍

കാസര്‍കോട്: മാതാവിനൊപ്പം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ 15 വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറും കുറ്റിക്കോല്‍, പയ്യങ്ങാനം സ്വദേശിയുമായ പി. രാജ (42)നെയാണ് നീലേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. എസ്‌ഐ വിഷ്ണുപ്രസാദും സംഘവും പയ്യങ്ങാനത്തെ വീട്ടില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്.
2024 മെയ് 10നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയും മാതാവും നീലേശ്വരം ബസ് സ്റ്റാന്റില്‍ നിന്നാണ് കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. മാതാവ് മറ്റൊരു സീറ്റിലാണ് ഇരുന്നിരുന്നത്. കുട്ടി ഇരുന്ന സീറ്റിലെത്തിയാണ് പീഡിപ്പിച്ചതെന്നു പറയുന്നു. കുട്ടി പഠനത്തില്‍ നിന്നു പിന്നോട്ടു പോയപ്പോള്‍ നടത്തിയ കൗണ്‍സിലിംഗിലാണ് സംഭവം പുറത്തായതും പൊലീസില്‍ പരാതി നല്‍കിയതും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെമ്പിരിക്കയില്‍ തെങ്ങ് വീണ് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡിലേക്കു പതിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്, ഓട്ടോ മതിലിലിടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

You cannot copy content of this page