കാസര്‍കോട്: 50 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട മൊഗ്രാല്‍പുത്തൂരിലെ മുഹമ്മദ് അഷ്‌റഫി(26)നെ പൊലീസ് തലപ്പാടിയില്‍ പിടിച്ചു.
മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലു പ്രതികളാണുള്ളത്. ഇതില്‍ ഒരാളായ മുഹമ്മദ് അഷ്‌റഫ് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ബേക്കല്‍ ഡിവൈ.എസ്.പി മനോജ് കുമാര്‍ വി.വിയുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി സ്‌ക്വാഡ് മുഹമ്മദ് അഷ്‌റഫിനു വേണ്ടി നടത്തിയ തിരച്ചിലിനിടയിലാണ് ഇയാള്‍ കുടുങ്ങിയത്. മേല്‍പ്പറമ്പ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ എ, സബ് ഇന്‍സ്‌പെക്ടര്‍ അനീഷ്, സിപിഒ സുഭാഷ്, സജീഷ് എന്നിവര്‍ ചേര്‍ന്നാണ് മുഹമ്മദ് അഷ്‌റഫിനെ പിടികൂടിയത്.
