ബംഗ്‌ളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച ശേഷം പീഡിപ്പിക്കുന്നത് പതിവാക്കിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസിനു കൈമാറി. പശ്ചിമബംഗാള്‍ സ്വദേശിയും ബംഗ്‌ളൂരുവിലെ ഒരു നഴ്‌സിംഗ് കോളേജിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുമായ ബികാസിനെയാണ് നാട്ടുകാര്‍ അഗ്രഹാര പൊലീസിനു കൈമാറിയത്.
നിരവധി വിദ്യാര്‍ത്ഥിനികളെ ബികാസ് അശ്ലീല വീഡിയോകള്‍ കാണിച്ച് വശത്താക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനു ഇരയായ വിദ്യാര്‍ത്ഥിനികള്‍ ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ സംഘടിതരായി ബികാസ് പഠിക്കുന്ന കോളേജിന്റെ കവാടത്തിനു മുന്നില്‍ കാത്തിരുന്നു. കോളേജില്‍ നിന്നു ഇറങ്ങിവന്ന ബികാസിനെ സ്ത്രീകളടക്കമുള്ള രക്ഷിതാക്കള്‍ പിടികൂടി പൊതിരെ തല്ലിയ ശേഷം പൊലീസിനു കൈമാറി. ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. ബികാസിനെ അക്രമിച്ചതിനു രക്ഷിതാക്കള്‍ക്കെതിരെയും കേസെടുക്കാനുള്ള ആലോചനയിലാണ് പൊലീസ്.
