മംഗ്‌ളൂരു: അങ്കോള, രാമനാഗുളിക്ക് സമീപം വിജനമായ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട കാറില്‍ നിന്നു 1.15 കോടി രൂപ കണ്ടെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അങ്കോള പൊലീസാണ് പണം പിടികൂടിയത്.
കാറിന്റെ ബോണറ്റ് തുറന്ന നിലയിലും സീറ്റുകള്‍ പുറത്തേക്ക് തെറിച്ച നിലയിലുമാണ് കാര്‍ കാണപ്പെട്ടത്. ചില്ലും തകര്‍ന്ന നിലയിലാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അങ്കോള പൊലീസ് സ്ഥലത്തെത്തി കാര്‍ പരിശോധിച്ചപ്പോഴാണ് ഒരു ഇരുമ്പുപെട്ടി ശ്രദ്ധയില്‍പെട്ടത്. തുറന്നു നോക്കിയപ്പോഴാണ് പണം കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തില്‍ കാറിലുണ്ടായിരുന്ന നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നു കണ്ടെത്തി. ഇതോടെ കാറിനെ സംബന്ധിച്ച് ദുരൂഹത ശക്തമായിരിക്കുകയാണെന്നു പൊലീസ് പറഞ്ഞു.
