കണ്ണൂര്‍: ബൈക്കും കാറും കൂട്ടിയിടിച്ച് ചികില്‍സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
ഏഴോം നരിക്കോട് ഏച്ചില്‍മൊട്ട സ്വദേശി പി.പി.ശ്രീരാഗ് (28) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ പരിയാരം ചിതപ്പിലെപ്പൊയില്‍ ശ്രീരാഗ് ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ശ്രീരാഗിന്റെ കൂടെ ബൈക്കില്‍ ഉണ്ടായിരുന്ന ഏച്ചില്‍മൊട്ട സ്വദേശി റൂബിന്‍(27) ഗുരതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം 3.30 മുതല്‍ ഏച്ചില്‍മൊട്ട ചെന്താര ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വക്കും. ശേഷം 5 മണിക്ക് സംസ്‌കരിക്കും.
