കാസര്‍കോട്: സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങളില്‍ അമിതമായി കുട്ടികളെ കയറ്റുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പൊലീസ് നടപടി ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പയുടെ നിര്‍ദ്ദേശ പ്രകാരം തിങ്കളാഴ്ച രാവിലെ ജില്ലയിലെങ്ങും പൊലീസ് വാഹനപരിശോധന നടത്തി. കുട്ടികളെ കൊണ്ടു പോകുന്ന ഓട്ടോകള്‍, ജീപ്പുകള്‍, കാറുകള്‍, ഓട്ടോ ടാക്‌സികള്‍, സ്‌കൂള്‍ ബസുകള്‍ തുടങ്ങിയ വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധികളിലും പരിശോധന ഉണ്ടായിരുന്നു.
