കണ്ണൂര്‍: ചെമ്പേരി പൂപ്പറമ്പില്‍ കടയില്‍ നിന്നും ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ കളളനെ പൊലീസ് കണ്ടെത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂപ്പറമ്പിനടുത്ത് താമസക്കാരനായിരുന്ന റോയി കുഴിക്കാട്ടി(55)ലാണ് പിടിയിലായത്. പാലക്കാട് ആലത്തൂരില്‍ നിന്നാണ് കുടിയാന്മല പൊലീസ് പ്രതിയെ പിടികൂടിയത്. സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണമുള്‍പ്പെടെയുള്ള കേസുകള്‍ നിലവിലുണ്ട്. ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടുന്ന കള്ളന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കുടിയാന്മല പൊലീസിന്റെ അന്വേഷണ മികവാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്.
