റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അഭിവാദ്യം സ്വീകരിച്ചു; രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള തീവ്രവാദ ഭീകരവാദ ഭീഷണികളെ രാജ്യം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണമെന്നു മന്ത്രി

കാസര്‍കോട്: വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അഭിവാദ്യം സ്വീകരിച്ചു. രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള തീവ്രവാദ ഭീകരവാദ ഭീഷണികളെ രാജ്യം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണമെന്നു ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. വിദ്യാനഗര്‍ കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.


രാജ്യത്ത് പട്ടിക ഗോത്രവര്‍ഗ്ഗക്കാര്‍ അടക്കമുള്ള പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിന് എല്ലാവരും ഒരുപോലെ പരിശ്രമിക്കണം. ഇന്നും നമ്മുടെ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ആളുകളുണ്ട്. അവരെ സമൂഹത്തിന്റെ മുന്നിലെത്തിക്കുന്നതിന് ഇന്ത്യന്‍ ജനത വിട്ടുവീഴ്ചയും ചെയ്യാതെ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി വളര്‍ത്തിയെടുത്തു. 200 വര്‍ഷത്തിലധികം ഉണ്ടായിരുന്ന അടിമത്വത്തില്‍ നിന്ന് മോചനം നേടിയ നമ്മള്‍ ഒരുപിടി മുന്നോട്ടുപോകാന്‍ നമുക്ക് കഴിഞ്ഞു. ഇനിയും ബഹുദൂരം നമുക്ക് മുന്നോട്ട് പോകുവാന്‍ ആ യാത്രയില്‍ നമ്മള്‍ ഏറ്റവും മുന്നോട്ടു ഉയര്‍ത്തിപ്പിടിക്കേണ്ടത് പിന്നോക്കം നില്‍ക്കുന്നവരെ മുന്നോട്ടുകൊണ്ടു വരുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ കളക്ടര്‍ കെഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി ഡി ശില്പ എന്നിവര്‍ പരേഡിനെ അഭിവാദ്യം ചെയ്തു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, സിഎച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍, എകെഎം അഷ്‌റഫ്, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, സ്വാതന്ത്ര്യ സമര സേനാനി ക്യാപ്റ്റന്‍ കെ എം കെ നമ്പ്യാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ജില്ലയ്ക്ക് അഭിമാനമായി മാറിയ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മയക്കുമരുന്ന്‌ വില്പനയും അനധികൃത താമസവും:അതിഥി തൊഴിലാളികൾക്കും വാടകക്കെട്ടിടം ഉടമകൾക്കുമെതിരെ പൊലീസ് നടപടി ; നീലേശ്വരം നഗരസഭയ്ക്ക് ഹൊസ്ദുർഗ്ഗ് ഡിവൈ.എസ്. പിയുടെ മുന്നറിയിപ്പ്

You cannot copy content of this page