കാസർകോട്: റിപ്പബ്ലിക് ദിനത്തിൽ മുഖാരിക്കണ്ടത്തു സിപി എം കാസർകോട് ജില്ലാ സമ്മേളന പ്രചാരണർത്ഥം കബഡി ടൂർണമെന്റ് നടക്കും. സി ഐ ടി യു ചുമട്ടു തൊഴിലാളി യൂണിയൻ സീതാങ്കോളി യൂണിറ്റിന്റെയും സി ഐ ടി യു ഓട്ടോ തൊഴിലാളി യൂണിറ്റിന്റെയും നേതൃത്വത്തിലാണ് മത്സരം. അജിത് സ്മാരക ട്രോഫിക്കും ക്യാഷ് അവർഡിനും വേണ്ടിയുള്ള ടൂർണമെന്റ് മുഖാരിക്കണ്ടം യുവധാര ഗ്രൗണ്ടിലാണ് നടക്കുക. കേരളത്തിലെ പ്രഗത്ഭ കബഡി താരങ്ങളെ അണിനിരത്തി ജില്ലയിലെ 32 ടീമുകൾ മത്സരിക്കും. സിപി എം ജില്ലാ കമ്മിറ്റി അംഗവും പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റുമായ ഡി സുബ്ബണ്ണ ആൽവ ഉദ്ഘാടനം ചെയ്യും.സി ഐ ടി യു, സിപിഎം ജില്ലാ ഭാരവാഹികൾ പങ്കെടുക്കും. ലോക്കൽ സെക്രട്ടറി അബ്‌ദുൾ ഹക്കീം (ചെയ) സി ഐ ടി യു ഏരിയ സെക്ര. ബിനീഷ് ബാഡുർ (കൺ)എന്നിവരാണ് ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ.
