പാറ്റ്‌ന: കൊടിയ തണുപ്പില്‍ നിന്നു രക്ഷപ്പെടാന്‍ വീടിന്റെ ടെറസില്‍ കയറി വെയിലു കാഞ്ഞു കൊണ്ട് പഠിക്കുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കുരങ്ങന്‍ തള്ളിയിട്ടു കൊന്നു. ബീഹാറിലെ സിവാന്‍ ജില്ലയിലെ ഭഗവാന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഘറിലെ പ്രിയ എന്നു പേരുള്ള 15 വയസ്സുകാരിക്കാണ് ദാരുണമായ അന്ത്യമുണ്ടായത്. മേല്‍ക്കൂരയില്‍ ഇരുന്നു പഠിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ എവിടെ നിന്നോ എത്തിയ വാനരക്കൂട്ടം പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങുകയായിരുന്നുവെന്നു ദൃക്‌സാക്ഷികളെ ഉദ്ധരിച്ചു കൊണ്ട് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്ഥലത്തു നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വാനരക്കൂട്ടം തടഞ്ഞു നിര്‍ത്തി. വിവരമറിഞ്ഞ് എത്തിയ അയല്‍വാസികള്‍ ബഹളം വച്ചപ്പോള്‍ കുരങ്ങന്മാര്‍ തല്‍ക്കാലം മാറി നിന്നു. ഇതിനിടയില്‍ പെണ്‍കുട്ടി ഏണിപ്പടിയിലൂടെ താഴേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്നും എത്തിയ ഒരു കുരങ്ങന്‍ പെണ്‍കുട്ടിയെ തള്ളിയിടുകയായിരുന്നു.
വീഴ്ചയില്‍ തലയുടെ പിന്‍ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ ശിവാന്‍ സദര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

R I P