കാസര്‍കോട്: റോട്ടറി ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ 3204 ഡിസ്ട്രിക്ട് കുടുംബസംഗമം 24, 25, 26 തീയതികളില്‍ കാഞ്ഞങ്ങാട്ട് നടക്കും. മലബാര്‍ മേഖലയിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളും മാഹി, ലക്ഷദ്വീപ് എന്നിവയും ഉള്‍പ്പെടുന്നതാണ് റോട്ടറി ഇന്റര്‍നാഷണലിന്റെ 3204 ഡിസ്ട്രിക്ട്.
ഈ മേഖലയിലെ 86 ക്ലബ്ബുകളുടെ കുടുംബസംഗമം കാഞ്ഞങ്ങാട് നടക്കും. റൊട്ടേറിയന്‍ എം.ടി.
ദിനേശ് ചെയര്‍മാനായി കാസര്‍കോട് റോട്ടറി ക്ലബ്ബ് ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ കണ്ണൂര്‍ നോര്‍ത്ത് മേഖലയിലെ 12 ക്ലബ്ബുകളും സഹആതിഥേയരായിരിക്കും.
ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സന്തോഷ് ശ്രീധര്‍ അധ്യക്ഷത വഹിക്കും. റോട്ടറി ഇന്റര്‍നാഷണര്‍ ഡയറക്ടര്‍ പി.എന്‍
രാജു സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്യും. റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡണ്ടിനെ പ്രതിനിധീകരിച്ച് റൊട്ടേറിയന്‍ ശശി ഷര്‍മ്മ 3 ദിവസവും കോണ്‍ഫറന്‍സില്‍ സന്നിഹിതനായിരിക്കും.
വിവിധ വിഷയങ്ങളില്‍ ഡോ. പ്രഭാ അധികാരി, ബാന്റ് സ്വാമി, ബ്രിഗേഡിയര്‍ ഐ.എന്‍. റായ്, ഇന്ത്യന്‍ നേവല്‍ അക്കാദമിയുടെ വൈസ് അഡ്മിറര്‍ സി.ആര്‍. പ്രവീണ്‍ നായര്‍, മുന്‍ റോട്ടറി ഡയറക്ടര്‍ ഭാസ്‌കര്‍.സി., മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ശൈലേഷ് പലേക്കര്‍ തുടങ്ങിയവര്‍ ക്ലാസെടുക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് റോട്ടറിയുടെ ഫോര്‍ ദ സെയിക് ഓഫ് ഹോണര്‍ അവാര്‍ഡ് സമാഗമത്തില്‍ സമ്മാനിക്കും. ബി. നാരായണ നായ്ക്ക്, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സന്തോഷ് ശ്രീധര്‍, ചെയര്‍മാന്‍ എം.ടി. ദിനേശ്, സെക്രട്ടറി എം.കെ. രാധാകൃഷ്ണന്‍, ജോ.സെക്രട്ടറി ഗോകുല്‍
ചന്ദ്രബാബു, ട്രഷറര്‍ സി.എ. വിശാല്‍ കുമാര്‍ എം. തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
