സുള്ള്യ: ഫെബ്രുവരി 16ന് വിവാഹിതയാകേണ്ട യുവ എഞ്ചിനീയര്‍ വാഹനാപകടത്തില്‍ മരിച്ചു. മാണ്ട്യ, മലവള്ളിയിലെ ശരണ്യ (26)യാണ് മരിച്ചത്. തിങ്കളാഴ്ച ബസാപുര ഗേറ്റിലാണ് അപകടം. ശരണ്യ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ എതിര്‍ഭാഗത്തു നിന്നു എത്തിയ ബൈക്ക് ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ശരണ്യയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ എഞ്ചിനീയറാണ് ശരണ്യ. ഇവരുടെ വിവാഹം ഫെബ്രുവരി 16ന് നടത്താന്‍ അടുത്തിടെയാണ് നിശ്ചയിച്ചത്. ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടയിലാണ് വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്.
