കാസര്‍കോട്: ആയിരത്തോളം പേരുള്ള വാട്‌സ്ആപ് ഗ്രൂപ്പില്‍ ശബ്ദസന്ദേശം അയച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. യുവാവിന്റെ പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തെക്കില്‍ഫെറി, ബന്താട് ഹൗസിലെ അബ്ദുല്‍ ഫജാസിന്റെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. 2024 സെപ്തംബര്‍ 19ന് ഏഴു മണിയോടെ ബൈ ആന്റ് സെല്‍ എന്ന വാട്‌സ്ആപ് ഗ്രൂപ്പില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ശബ്ദസന്ദേശം അയച്ചുവെന്നു അബ്ദുല്‍ ഫജാസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്)യില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
ഫജാസിന്റെ പരാതി പ്രകാരം 966535990257 എന്ന ഫോണ്‍ നമ്പര്‍ ഉടമയായ തെക്കില്‍ സ്വദേശിക്കെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.