ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടു. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 66 പേര്‍ മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിമാസം കേരളത്തില്‍ ആറു പേര്‍ മരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 5,597 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണ്ണാടകത്തിലാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ 7252 പേര്‍ക്കാണ് കര്‍ണ്ണാടകയില്‍ കോവിഡ് ബാധിച്ചത്.