കാസര്‍കോട്: പനത്തടി-റാണിപുരം റോഡില്‍ വീണ്ടും സാഹസിക യാത്ര. പന്തിക്കാല്‍ ബസ് വെയിറ്റിംഗ് ഷെഡിന് മുന്‍വശം റോഡില്‍ സാഹസിക യാത്ര നടത്തിയ ബലേന കാറിന്റെ ഡ്രൈവര്‍ക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. മുളിയാര്‍ പൊവ്വല്‍ സ്വദേശി അബ്ദുല്‍ റഷീദ് (32) ആണ് കാര്‍ ഓടിച്ചതെന്നു പറയുന്നു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ജീവന് തന്നെ അപകടം വരുത്തുന്ന വിധം തല പുറത്തിട്ട് കാറിന്റെ ഡോറില്‍ ഇരുന്ന് കൊണ്ട് യാത്ര ചെയ്യുന്ന ചിത്രം പുറത്തുവന്നതോടെയാണ് പൊലീസ് നടപടിയിലേക്ക് നീങ്ങിയത്. റാണിപുരം യാത്രയില്‍ മുമ്പും സമാന രീതിയില്‍ യാത്ര ചെയ്യുകയും അപകടത്തില്‍ പെട്ട് മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രാജപുരം പൊലീസിന്റെ നേതൃത്വത്തില്‍ റാണിപുരം വിനോദയാത്രക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. അപകട സൂചന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.