കാസര്‍കോട്: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ 46ാമത് സംസ്ഥാന സമ്മേളനം 19 മുതല്‍ 21 വരെ കാസര്‍കോട്ട് നടക്കും. 19ന് രാവിലെ സംസ്ഥാന പ്രസിഡണ്ട് കെ എം അബ്ദുള്ള പതാക ഉയര്‍ത്തും. വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. കൗണ്‍സില്‍ മീറ്റും ഉണ്ടാവും. അന്ന് വൈകിട്ട് അഡ്വ. ഹാരിസ് ബീരാന്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ആധ്യക്ഷ്യം വഹിക്കും. എംഎല്‍എമാരായ നജീബ് കാന്തപുരം, എകെഎം അഷ്‌റഫ് ലീഗ് നേതാക്കളായ എ എം കടവത്ത്, അസീസ് കളത്തൂര്‍, കെ പി മുഹമ്മദ് അഷ്‌റഫ്, എം അഹമ്മദ് പ്രസംഗിക്കും. സാംസ്‌കാരിക സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ടിപി ഗഫൂര്‍ ആധ്യക്ഷ്യം വഹിക്കും എം സി ഖമറുദ്ദീന്‍, ഫൈസല്‍ എളേറ്റില്‍ പ്രസംഗിക്കും. രാത്രി സംഗീതരാവ്. 20ന് രാവിലെ സംവാദത്തില്‍ വാമനകുമാര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന സമ്പൂര്‍ണ്ണ സമ്മേളനം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്യും. യു.ടി ഖാദര്‍, പി.കെ ഫിറോസ്, അഹമ്മദ് കുട്ടി, എ അബ്ദുല്‍ റഹ്‌മാന്‍ യഹ്‌യ തളങ്കര പ്രസംഗിക്കും.
