കോഴിക്കോട്: അന്യപുരുഷന്മാരും സ്ത്രീകളും ഒന്നിച്ച് വ്യായാമം ചെയ്യുന്നത് മതവിരുദ്ധമാണെന്ന് കാന്തപുരം സുന്നി വിഭാഗം മുശാവറ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. മത മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വ്യായാമങ്ങള്‍ ശരിയല്ല. ഇക്കാര്യത്തില്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം. അന്യ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ വ്യായാമം ചെയ്യുന്നത് മതവിരുദ്ധമാണ്. കൂടാതെ വിശ്വാസ വിരുദ്ധമായ ക്ലാസുകളും ഗാനങ്ങളും സംഘടിപ്പിക്കാനാകില്ല. ഇക്കാര്യത്തില്‍ സുന്നി വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മെക്ക് 7 വ്യായാമ കൂട്ടായ്മക്കെതിരെ നേരത്തെ സമസ്ത എപി വിഭാഗം രംഗത്തെത്തിയിരുന്നു. ഈ വ്യായാമ കൂട്ടായ്മയ്ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമി ആണെന്നും സുന്നി വിശ്വാസികള്‍ അതില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സമസ്ത എ പി വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു.
