കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നീലേശ്വരത്തെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. പരിയാരം, ഉണ്ടപ്പാറയിലെ ആല്‍വിന്‍ ആന്റണി (28)യെയാണ് പരിയാരം, പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. നീലേശ്വരത്തെ ലോഡ്ജില്‍ വച്ചാണ് അറസ്റ്റ്. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ രണ്ടു ദിവസം മുമ്പ് കാണാതായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി. വിശദമായ മൊഴിയെടുത്തപ്പോഴാണ് പീഡനത്തിനു ഇരയായെന്ന കാര്യം വ്യക്തമായത്. തുടര്‍ന്നാണ് പൊലീസ് സംഘം നീലേശ്വരത്തെത്തി ആല്‍വിന്‍ ആന്റണിയെ അറസ്റ്റു ചെയ്തത്.
