കാസര്‍കോട്: ഗൃഹനാഥനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിനു സമീപത്തെ ലക്ഷ്മി നിലയത്തില്‍ ബാലകൃഷ്ണഷെട്ടി (62)യാണ് ജീവനൊടുക്കിയത്. കൂലിപ്പണിക്കാരനാണ്. ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഭാര്യ: ബേബി. മക്കള്‍: സന്ദീപ്, സന്തോഷ്. സഹോദരങ്ങള്‍: സദാശിവഷെട്ടി, രാമണ്ണഷെട്ടി, വിട്ടല്‍ഷെട്ടി.
