
തിരുവനന്തപുരം: നവകേരള നിര്‍മ്മാണത്തിനു തന്റെ സര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണെന്നു കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പറഞ്ഞു.
15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടു നയപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളെല്ലാം സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നു. എല്ലാവര്‍ക്കും പാര്‍പ്പിടമുണ്ടാക്കുന്നു. അതിദരിദ്രരുടെ ദാരിദ്ര്യം പരിഹരിക്കുമെന്നും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനു മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനു തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. ദേശീയപാത നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യ- വിദ്യാഭ്യാസ മേഖലകള്‍ മാതൃകയാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ- ഉന്നത വിദ്യാഭ്യാസ രംഗങ്ങളില്‍ കേരളം വന്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നു ഗവര്‍ണ്ണര്‍ പറഞ്ഞു.
സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നു -വികസന രംഗത്തു കേരളം ലോകത്തിനു മാതൃകയാണെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. രാവിലെ നിയമസഭാമന്ദിരത്തിലെത്തിയ ഗവര്‍ണറെ സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രി എം ബി രാജേഷും ചേര്‍ന്നു പുഷ്പഹാരം നല്‍കി സ്വീകരിച്ചു.