ഷാര്‍ജ: ആയമ്പാറ ശ്രീ വിഷ്ണു കലാകായിക വേദി യുഎഇ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡിയോഗം ഷാര്‍ജ റൂബി ഹോട്ടലില്‍ നടന്നു. ആയമ്പാറ മഹാവിഷ്ണു ക്ഷേത്ര യു.എ.ഇ. കമ്മിറ്റി ട്രഷറര്‍ നികേഷ് പണമ്മല്‍ യോഗം ഉദ്ഘാടനം ചെയ്തു. കലാവേദി പ്രസിഡണ്ട്. എം.വിനോദ് കുമാര്‍ കയനാടന്‍ വീട് അധ്യക്ഷനായി. യുവധാര കുന്നുമ്മല്‍, യംഗ് മെന്‍സ് ആയമ്പാറ, ഇ.എം.എസ്. വില്ലാരംപതി എന്നീ സാംസ്‌കാരിക വേദി അംഗങ്ങളും സംബന്ധിച്ചു.
ഭാരവാഹികള്‍: കെ.മുരളിധരന്‍ കാനത്തിങ്കാല്‍(രക്ഷാധികാരി), കെ.സതീശന്‍ പൊള്ളക്കട (പ്രസിഡണ്ട്),
എം.ദിനേശ് കുമാര്‍ നെല്ലിക്കുന്ന് (വൈസ് പ്രസിഡണ്ട്), പി.ജയദേവ് കുണ്ടൂര്‍ (സെക്രട്ടറി), ശ്രീജിത്ത് കാനത്തിങ്കാല്‍ (ജോയിന്റ് സെക്രട്ടറി), ടി.വി.മണികണ്ഠന്‍ കാപ്യവീട് (ട്രഷറര്‍).
