കാസര്‍കോട്: കളഞ്ഞു കിട്ടിയ ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് നല്‍കി ഓട്ടോ ഡ്രൈവര്‍ വീണ്ടും മാതൃക പകര്‍ന്നു.
കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവറും എസ് ടി യു പ്രവര്‍ത്തകനുമായ തളങ്കരയിലെ ഖലീല്‍ ആണ് മാതൃകയായത്. കഴിഞ്ഞ ദിവസം ജോലിക്കിടയിലാണ് ഖലീലിനു സ്വര്‍ണ്ണം കളഞ്ഞു കിട്ടിയത്. സ്വര്‍ണ്ണം കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് ഉടമയായ ചെര്‍ക്കളയിലെ സക്കറിയയ്ക്ക് കൈമാറി. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എസ് ടി യു) ജില്ലാ വൈസ് പ്രസിഡണ്ട് മൊയ്‌നുദ്ദീന്‍ ചെമ്മനാട്, ഖലീല്‍ പടിഞ്ഞാര്‍, സിദ്ദീഖ് പൈക്ക എന്നിവര്‍ സംബന്ധിച്ചു. ഒരു വര്‍ഷം മുമ്പും ഖലീലിനു തന്റെ ഓട്ടോയില്‍ നിന്നു ഒരു പവന്‍ സ്വര്‍ണ്ണം കളഞ്ഞു കിട്ടിയിരുന്നു. അന്ന് തന്റെ ഓട്ടോയില്‍ യാത്ര ചെയ്ത സ്ത്രീയുടെ സ്വര്‍ണ്ണമാണ് കളഞ്ഞു കിട്ടിയതെന്നും പൊലീസ് സാന്നിധ്യത്തില്‍ ഉടമയ്ക്കു കൈമാറിയിരുന്നതായും ഖലീല്‍ പടിഞ്ഞാര്‍ പറഞ്ഞു.
