ബംഗ്‌ളൂരു: പ്രണയാഭ്യര്‍ത്ഥനയുമായി രണ്ടുപേര്‍ പിന്നാലെ നടക്കുന്നത് സഹിക്കാന്‍ കഴിയാത്ത വിഷമത്തിലാണെന്നു പറയുന്നു, പതിനഞ്ചുകാരി വീട്ടിനകത്ത് കെട്ടിതൂങ്ങി ജീവനൊടുക്കി. ഗജേന്ദ്രഗഡ, ബന്നഗാരെ കോളനിയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുശി (15)ആണ് ജീവനൊടുക്കിയത്.
18 വയസ്സുള്ള രണ്ടുപേര്‍ പ്രണയാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്നിരുന്നതായി പറയുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തിട്ടും ശല്യം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടിയുടെ പിന്നാലെ നടന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് പൊലീസ്.