എറണാകുളം: ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു. മറ്റൊരാളെ വെട്ടേറ്റു ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടക്കൻ പറവൂർ ചേന്ദമംഗലത്ത് വ്യാഴാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ അക്രമം ഉണ്ടായത്.വേണു,വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലംഗ കുടുംബത്തിലെ മറ്റൊരാളായ വിനീഷയുടെ ഭർത്താവ് ജിതിനാണ് വെട്ടേറ്റ് ഗുരുതരനിലയിൽ ആശുപത്രിയിൽ ഉള്ളത്. അയൽക്കാരനായ ഋതു എന്നയാളാണ് അക്രമി എന്ന് പറയുന്നു.പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.അയൽക്കാർ തമ്മിലുള്ള തർക്കമാണ് നാടിനെ നടുക്കിയ ആരും കൊലയ്ക്ക് പിന്നിൽ എന്ന് പറയുന്നു.
