ആലപ്പുഴ: ഊഞ്ഞാലില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. അരൂര്‍, കോളോത്തുകുന്നില്‍ അഭിലാഷിന്റെ മകന്‍ കശ്യപ് (10) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മാതാപിതാക്കള്‍ സഹോദരിയേയും കൊണ്ട് ആശുപത്രിയില്‍ പോയതായിരുന്നു. ഈ സമയത്ത് കശ്യപ് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് കശ്യപിനെ വീട്ടിന്റെ മുകളിലത്തെ നിലയിലെ ഊഞ്ഞാലില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അരൂര്‍, സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ അരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
