മണ്ണാര്‍ക്കാട്: ഗൃഹനാഥനെ വീടിനുസമീപത്തെ റബര്‍തോട്ടത്തില്‍ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. എളമ്പുലാശ്ശേരി ഉഴുന്നുപാടം കുഞ്ഞാപ്പ (61) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റബര്‍തോട്ടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തീയും പുകയും കണ്ട സമീപവാസിയായ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. ശരീരമാസകലം തീ ആളിപ്പടര്‍ന്ന നിലയില്‍ക്കിടന്ന കുഞ്ഞാപ്പയെ കണ്ട അവര്‍ ഉടന്‍ നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുഞ്ഞാപ്പയെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
മാനസിക വിഷമംമൂലം ആത്മഹത്യചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മണ്ണാര്‍ക്കാട് പൊലീസ് പറഞ്ഞു. സയന്റിഫിക് സംഘവും സ്ഥലത്തെത്തി.
