നീലേശ്വരം: ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് നീലേശ്വരം പേരോലിലെ കെ.കണ്ണൻ നായർ : (82) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേ ഹം ബുധനാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ നീലേശ്വരം ഏരിയാ കമ്മറ്റി ഓഫീ സിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വീട്ടിലെ പൊതുദർശനത്തിനു ശേഷം സംസ്കാരം നടക്കും. ഏറെ ക്കാലം സിപിഎം ജില്ലാ കമ്മിറ്റി അംഗം, മഞ്ചേശ്വരം ഏരിയ സെക്രട്ടറി, ചുമട്ടു തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം അവിഭക്‌ത സിപിഎം നീലേശ്വരം ലോക്കൽ കമ്മിറ്റി സെക്രട്ടറി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തി ച്ചിട്ടുണ്ട്. കാസർകോട് ജില്ലാ മൊ ത്ത വ്യാപാര സഹകരണ കൺസ്യൂമർ സംഘം വൈസ് പ്രസിഡൻ്റായിരുന്നു.പളളിക്കര സംഭവത്തിൽ പൊലീസിന്റെ ഭീ കര മർദനമേറ്റു. നിരവധി തവണ ജയിൽവാസവും അനുഭവിച്ചു. കലാസാംസ് കാരിക രംഗത്തും സജീവ മായിരുന്നു. അഞ്ചോളം കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ലക്ഷ്മി. മകൻ: ഉണ്ണികൃഷ്‌ണൻ (റെയ്ഡ്കോ). മരുമകൾ: നീതു. സഹോദരങ്ങൾ: പരേതരായ ഗോ പാലൻ നായർ, കെ.മാലിങ്കൻ നായർ, കെ.ക്യ ഷ്‌ണൻ നായർ, മാധവൻ നായർ.
