മുംബൈ: അന്‍പതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റില്‍. പീഡനത്തിനിരയായ പെണ്‍കുട്ടികളെ തിരിച്ചറിയാന്‍ സാധ്യത ഉള്ളതിനാല്‍ പ്രതിയുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ ഹഡ്‌കേശ്വര്‍ പൊലീസ് തയ്യാറായിട്ടില്ല. കിഴക്കന്‍ നാഗ്പൂരില്‍ ക്ലിനിക്കും റെഡിഡന്‍ഷ്യല്‍ പ്രോഗ്രാമും നടത്തിയിരുന്ന സൈക്കോളജിസ്റ്റാണ് അറസ്റ്റിലായത്. ഇയാളുടെ പീഡനത്തിനു ഇരയായ ഒരു പെണ്‍കുട്ടി പരാതിയുമായി പൊലീസിനെ സമീപച്ചതോടെയാണ് പതിനഞ്ചു വര്‍ഷത്തോളം ഇയാള്‍ നടത്തിയ പീഡന കഥകള്‍ ഓരോന്നായി പുറത്തുവന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ പലരും ഇപ്പോള്‍ വിവാഹിതരാണ്. അതിനാല്‍ പലരും പരാതി നല്‍കാന്‍ തയ്യാറാകുന്നില്ല. പെണ്‍കുട്ടിയുടെ പരാതി പ്രകാരം പോക്‌സോ വകുപ്പും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവുമാണ് സൈക്കോളജിസ്റ്റ് അറസ്റ്റിലായത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ അന്‍പതില്‍പ്പരം പെണ്‍കുട്ടികളാണ് ഇയാളുടെ പീഡനത്തിനു ഇരയായതെന്നു പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
![](https://malayalam.karavaldaily.com/wp-content/uploads/2025/02/inbound4087530442608743155.jpg)