ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അവാർഡ് ജോയിച്ചൻ പുതുകുളത്തിന്

Author – പി പി ചെറിയാൻ

ഡാളസ് :അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകനായി ജോയിച്ചൻ പുതുകുളത്തെതിരഞ്ഞെടുത്തു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിനു ലഭിച്ച നിരവധി നാമനിർദേശങ്ങളിൽ നിന്നു ഡോ ഹരി നമ്പൂതിരി,ഡോ.സ്റ്റീവൻ പോട്ടൂർ,ടെബ്രഹാം മാത്യൂസ് (കൊച്ചുമോൻ ), ലാലി ജോസഫ്:എന്നിവർ ഉൾപ്പെട്ട നാലംഗ അവാർഡ് കമ്മിറ്റിയാണ് ജോയിച്ചൻ പുതുകുളത്തെ തിരഞ്ഞെടുത്തത് . അമേരിക്കയിൽ മലയാള മാധ്യമ രംഗത്തെ മുതിർന്ന പ്രവർത്തകനും ,മൂന്നു ദശാബ്ദത്തോളം അമേരിക്കയിലെ മലയാള പത്രങ്ങളുടെ ജീവനാഡിയായുമാണ് ജോയിച്ചൻ പുതുകുളമെന്നു അവാർഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ചങ്ങ­നാ­ശേ­രി­ക്ക­ടുത്ത് പുതു­ക്കു­ളത്ത് കുട്ട­പ്പന്‍- മറിയാമ്മ ദമ്പ­തി­ക­ളുടെ ഒമ്പതു മക്ക­ളില്‍ ആറാ­മ­നാണ് ജോയി­ച്ചന്‍ . .പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഡല്‍ഹി­യില്‍ ഒരു വ്യാഴ­വ­ട്ട­ത്തോളം സ്വകാര്യ മേഖ­ല­യില്‍ ജോലി ചെയ്തു. നാട്ടില്‍ മട­ങ്ങി­എത്തിയ അദ്ദേഹം 1980 മുല്‍ 1993 വരെ പായി­പ്പാട് പ്രീമി­യര്‍ വുഡ് ഇന്‍ഡ­സ്ട്രീസ് പാര്‍ട്ണര്‍ ആയി­രു­ന്നു.ബിസി­ന­സി­നൊപ്പം പായി­പ്പാ­ട്ടേ­യും, ചങ്ങ­നാ­ശേ­രി­യി­ലേയും മിക്ക സാമൂ­ഹി­ക­-­ജീ­വ­കാ­രുണ്യ പ്രവര്‍ത്ത­ന­ങ്ങ­ളില്‍ സജീ­വ­മാ­യി പങ്കെടുത്തു.. പായി­പ്പാട്ട് (നാ­ലു­കോ­ടി) പള്ളി പാരീഷ് കൗണ്‍സില്‍ അംഗം, ട്രസ്റ്റി, വിവിധ അസോ­സി­യേ­ഷ­നു­ക­ളൂടെ­യും, ക്ലബു­ക­ളുടെയും ഭാര­വാ­ഹി, പാട­ശേ­ഖര കമ്മിറ്റി കണ്‍വീ­നര്‍ എന്നീ നിലകളിലും മത­സൗ­ഹാര്‍ദ്ദ വേദി, മദ്യ­വര്‍ജ്ജന പ്രസ്ഥാ­നം എന്നി­വ­യിലും പ്രവര്‍ത്തി­ച്ചു. നാലു­കോടി ക്ഷീരോ­ത്പാ­ദക സഹ­ക­രണ സംഘം സംഘാ­ട­ക­ഡ­യ­റ­ക്ടറും റബര്‍ ഉത്പാ­ദക സഹ­ക­ര­ണ­സംഘം സ്ഥാപക വൈസ് പ്രസി­ഡന്റുമായിരുന്നു.1992­-ല്‍ അമേ­രി­ക്ക­യിലെത്തി.

ചിക്കാ­ഗോ­യില്‍ സീറോ മല­ബാര്‍ ഇട­വ­ക­യു­മായി ബന്ധ­പ്പെ­ട്ടാ­യി­രുന്നു ആദ്യ­കാല പ്രവര്‍ത്ത­നം. ചിക്കാഗോ രൂപത നില­വില്‍വ­ന്ന­പ്പോള്‍ പാസ്റ്റ­റല്‍ കൗണ്‍സില്‍ അംഗ­മാ­യി. രൂപ­ത­യുടെ പബ്ലി­സിറ്റി ചുമ­ത­ല ജോയി­ച്ച­നാ­യിരുന്നു. സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വഴിയും ഇല്ലി­നോ­യി­യിലെ മല­യാളി അസോ­സി­യേ­ഷന്‍ മുഖേ­നയും ജീവ­കാ­രുണ്യ പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വിവിധ സ്ഥലങ്ങളിലായി ചിത­റി­ക്കി­ട­ക്കുന്ന മല­യാ­ളി­ക­ളുടെ ആഘോ­ഷ­ങ്ങ­ളെ­പ്പ­റ്റിയും നേട്ട­ങ്ങ­ളെ­പ്പ­റ്റി­യു­മൊക്കെ പത്ര­മാ­ധ്യ­മ­ങ്ങ­ളില്‍ എഴു­തിക്കൊണ്ടാണ് ജോയിച്ചൻ പത്ര­പ്ര­വര്‍ത്തനം തുട­ങ്ങി­യത് മധ്യ­വ­യസ് പിന്നി­ട്ട­പ്പോ­ഴാ­ണ്. അമേ­രി­ക്ക­യിലെ പത്ര­ങ്ങള്‍ക്ക് പുറമെ കേര­ള­ത്തിലെ പ്രമുഖ വാര്‍ത്താ മാധ്യ­മ­ങ്ങള്‍ക്കു­വേ­ണ്ടിയും എഴു­തി­ത്തു­ട­ങ്ങിയത്. ടി.വി ചാന­ലു­കള്‍ക്കു­വേ­ണ്ടിയും വാര്‍ത്ത­കള്‍ ശേഖ­രിച്ചു നല്‍കി.
ഭാര്യ ഓമ­ന. നാലു മക്കളും, മരു­മ­ക്ക­ളും, കൊ­ച്ചു­മ­ക്കളും അട­ങ്ങു­ന്ന­താണ് ജോയി­ച്ചന്റെ കുടും­ബം. . ജോയി­ച്ചനും ഭാര്യയും ഇപ്പോള്‍ ജോലി ചെയ്യു­ന്നി­ല്ല. മകന്‍ ബെന്നി­ച്ച­നും, ഭാര്യ സോഫി­യയും , ചെറു­മ­കന്‍ ആല്‍വിനും ഒപ്പം താമ­സി­ക്കു­ന്നു. മറ്റു മൂന്നു­മ­ക്കള്‍ അടു­ത്തു­തന്നെ കുടും­ബ­മായി കഴി­യു­ന്നു. മൂത്ത സഹോ­ദ­രന്‍ വക്ക­ച്ചനും ഭാര്യ കത്രി­ക്കു­ട്ടിയും പൊതു­പ്ര­വര്‍ത്ത­ക­രാ­ണ്. രണ്ടു സഹോ­ദ­രി­മാര്‍ ഒഴിച്ച് ബാക്കി­യെല്ലാ സഹോ­ദ­രങ്ങളും അമേ­രി­ക്ക­യി­ലാ­ണ്.

ഇന്ത്യാ പ്രസ്ക്ല­ബിന്റെ ഉള്‍പ്പടെ നിര­വധി പുര­സ്കാ­ര­ങ്ങള്‍ അദ്ദേ­ഹത്തിനു ലഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page