ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു; വീഡിയോ കോളിലൂടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി; വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയ കേസിൽ ഫാത്തിമയും സാരഥിയും അറസ്റ്റിൽ

വൈക്കം: വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ബംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരാണ് പിടിയിലായത്. വൈക്കം പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.സ്വകാര്യ സ്ഥാപനത്തിൽ പ്രിൻസിപ്പലായി ജോലിചെയ്യുകയാണ് വൈദികൻ. ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു. ശേഷം ഇവർ ഇദ്ദേഹത്തെ വീഡിയോകാൾ വിളിക്കുകയും സ്വകാര്യദൃശ്യങ്ങൾ കൈക്കലാക്കുകയുമായിരുന്നു. ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രിൽ മുതൽ പലതവണകളായി വൈദികനിൽ നിന്ന് പണം തട്ടുകയായിരുന്നു.വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് വൈദികൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. എസ് ഐമാരായ ജയകൃഷ്ണൻ, കുര്യൻ മാത്യു, സിപിഒമാരായ നിധീഷ്, ജോസ് മോൻ, സനൽ, മഞ്ജു, നെയ്തിൽ ജ്യോതി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറുമാസം മുമ്പ് കാണാതായ ഉപ്പള സ്വദേശിയെ നാടകീയമായി കണ്ടെത്തി; പിടികൂടിയത് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തില്‍

You cannot copy content of this page