തിരുവനന്തപുരം:മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറന്റ്. ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിന് തിരുവനന്തപുരം സി ജെ എം കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡി വൈ എഫിന്റെ നേതൃത്വത്തില്‍ നിയമസഭാ മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് പി കെ ഫിറോസ്. അറസ്റ്റിലായ ഫിറോസിന് പിന്നീട് ജാമ്യം നല്‍കി. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം അനുവദിച്ചത്.
ഈ വ്യവസ്ഥ ഫിറോസ് ലംഘിച്ചതായി പൊലീസ് കോടതിയില്‍ അറിയിച്ചു. കോടതി ഫിറോസിന്റെ അഭിഭാഷകനെ വിളിച്ചുവരുത്തി ഫിറോസ് എവിടെയാണെന്ന് ചോദിച്ചപ്പോള്‍ തുര്‍ക്കിയില്‍ ആണെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. തുടര്‍ന്നാണ് കോടതി ഫിറോസിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്







